തിരുവനന്തപുരം: ബി ജെ പി കോര്പ്പറേഷന് ഭരണത്തിലേറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തുന്നു. ഈ മാസം 23ന് എത്തുന്ന പ്രധാനമന്ത്രി നഗരത്തിന്റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്തും.
തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബിജെപിക്ക് നല്കിയാല് 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി വരുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ചടങ്ങ് സംഘടിപ്പിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.ജനുവരി 28ന് പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദർശനം നീണ്ടുപോകും. അതിനാൽ ജനുവരി 23ന് മോദിയെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ബിജെപിയുടെ ‘മിഷൻ 2026’ പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും.

