ഇരിങ്ങാലക്കുട: മാടായിക്കോണത്ത് പാമ്പുകടിയേറ്റ് സൈക്കോളജിസ്റ്റിനു ദാരുണാന്ത്യം . മാടായിക്കോണം സ്വദേശിയായ ഷാരോണിന്റെ ഭാര്യ ഹെന്ന (28) ആണ് മരിച്ചത്. തറയിലെ മാറ്റിനുള്ളീൽ കയറിയ പാമ്പ് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ഹെന്നയെ കടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ബുധനാഴ്ച പുലർച്ചെ 12.30 ന് ഹൃദയാഘാതം സംഭവിച്ചതിനു പിന്നാലെയാണ് മരണം .
Discussion about this post

