ആലപ്പുഴ ; ചേർത്തലയിലെ മന്തി സ്പെഷൽ ഹോട്ടലിലെ വിഷു ആശംസാ പോസ്റ്ററിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയത് ഗൗരവകരമായ വിഷയമല്ലെന്ന് എസ് ഡി പി ഐ നേതാവ് അജ്മൽ ഇസ്മായിൽ .
അഞ്ചരക്കണ്ടി കോളേജിലെ നിതിൻ രാജിന്റെ മരണത്തെയും ചേർത്തലയിലെ ശ്രീകൃഷ്ണനെ അവഹേളിച്ച പോസ്റ്ററിനെയും താരതമ്യം ചെയ്തുകൊണ്ടാണ് തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അജ്മൽ ഇസ്മായിൽ ഇത് വ്യക്തമാക്കിയിരിക്കുന്നത്. അത്ര ഗൗരവമല്ലാത്ത ഒരു പോസ്റ്റർ ഡിസൈനിൽ പ്രതിസ്ഥാനത്ത് മുസ്ലിം ആയതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടു , എന്നാൽ അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ ഭരണത്തിൽ പ്രതിഭാഗത്ത് സവർണ്ണ ജാതി കോമരങ്ങൾ ആയതിനാൽ പൂർണ്ണ സംരക്ഷണം ലഭിച്ചു എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
സവർണർക്കുള്ള പ്രിവിലേജ് മുസ്ലിമിനുണ്ടാവില്യ,,,
രണ്ട് സംഭവങ്ങൾ,,,
ഒന്ന് : ജാതീയ പീഡനക്കൊല
രണ്ട് : ഹോട്ടൽ വിഷു ആശംസാ ഡിസൈൻ,,,
ചേർത്തലയിലെ മന്തി സ്പെഷൽ ഹോട്ടലിലെ വിഷു ആശംസാ പോസ്റ്ററിൽ ശ്രീകൃഷ്ണൻ്റെ ചിത്രം ഉൾപ്പെടുത്തി ചിക്കൻ മന്തി ഡിസൈൻ ചെയ്ത സംഭവത്തിൽ ഉടമയായ മുസ്ലിം ഇത് ബോധപൂർവമല്ലെന്നും, ഡിസൈനർ അയച്ചു തന്നതാണെന്നും, ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇതൊഴിവാക്കി മറ്റൊരു ഡിസൈനാണ് പ്രചരിപ്പിച്ചതെന്നും നിരുപാധികം മാപ്പു പറഞ്ഞിട്ടും പോലീസ് നാട്ടിൽ കുഴപ്പവും കലാപവും ഉണ്ടാക്കാനെന്ന വകുപ്പു ചുമത്തി കേസെടുക്കുകയും ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു….
എന്നാൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജാതീയ പീഡനത്തിരയായി നിധിൻ രാജെന്ന വിദ്യാർഥിയുടെ ആത്മഹത്യാക്കൊലയ്ക്ക് കാരണക്കാരായ വംശവെറിയരായ അധ്യാപകർ റാം, സംഗീത എന്നീ പ്രതികളെ ഈ നിമിഷം വരെയും അറസ്റ്റ് ചെയ്തിട്ടില്ല….
ഒന്ന് ഗൗരവമല്ലാത്ത ഒരു പോസ്റ്റർ ഡിസൈൻ,,,
പ്രതിസ്ഥാനത്ത് മുസ്ലിം…
രണ്ട് അത്യന്തം ഗൗരവതരമായ ഒരു വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞ ജാതി പീഡനം…
പ്രതികൾ രണ്ട് സവർണ ജാതിക്കോമരങ്ങൾ….
പരിപൂർണ സംരക്ഷണം,,,,
സവർണൻ്റെ പ്രിവിലേജ് മുസ്ലിമിനോ മറ്റിതര ജാതീയ വിഭാഗങ്ങൾക്കോ കിട്ടൂല്ല എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം…..
Post Views: 78