തിരുവനന്തപുരം: ഈ വർഷത്തെ വിഷു ആഘോഷത്തിൽ പ്ലാസ്റ്റിക് ‘കണിക്കൊന്ന’ പൂക്കൾ വ്യാപകമായി വിൽപന നടത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അടുത്ത കാലത്തായി ‘കണിക്കൊന്ന’ ലഭ്യത കുറഞ്ഞതോടെ പ്ലാസ്റ്റിക് പൂക്കളും വിപണിയിൽ എത്തിയിട്ടുണ്ട്. നഗരങ്ങളിൽ താമസിക്കുന്നവർക്ക് സുലഭമായി ലഭിക്കുന്ന ഈ പ്ലാസ്റ്റിക് പൂക്കൾ മുൻവർഷങ്ങളിലും വിപണിയിലുണ്ടായിരുന്നു .
എന്നാൽ, ഈ വിഷുക്കാലത്ത് ഇത്തരം പ്ലാസ്റ്റിക് പൂക്കളുടെ വ്യാപകമായ ഉപയോഗം ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നാണ് സൂചന.
Discussion about this post

