കണ്ണൂർ : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി മലബാറിൽ പ്രഖ്യാപനം നടത്തിയെന്നാണ് പി ജയരാജന്റെ പ്രസ്താവന . പുന്നപ്ര- വയലാര്‍ വരാചരണത്തിലാണ് പി ജയരാജന്റെ വിമര്‍ശനം.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി കേശവന്റെ പ്രസംഗം വെള്ളപ്പള്ളി നടേശൻ കേൾക്കണമായിരുന്നു.കേശവൻ അവസാനം നടത്തിയ ഒരു പദപ്രയോഗമുണ്ട്. അത് ഇന്നത്തെ സെക്രട്ടറിയായ വെള്ളാപ്പള്ളി കേൾക്കണം.
സി കേശവനിൽ നിന്ന് എത്ര ദൂരമാണ് ഇപ്പോഴത്തെ എസ് എൻ ഡി പി ജനറൽ സെക്രട്ടറിയ്ക്കുള്ളത് . നായാടി മുതൽ നമ്പൂതിരി വരെ യോജിക്കണമെന്നാണ് . ബിജെപിക്കാർ വിളിക്കുമ്പോൾ അത് നസ്രാണി വരെ എന്നാകും . എന്തിന് വേണ്ടി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ, വര്‍ഗീയ രാഷ്ട്രീയത്തിന്റെ കാലാള്‍പടയായി മാറാന്‍ നടേശനും കൂട്ടരും അന്ന് പ്രഖ്യാപനം നടത്തി
ജാതി രാഷ്ട്രീയക്കാരെയും, മതവർഗീയ വാദികളെയും എതിർക്കണം . ജാതി രാഷ്ട്രീയത്തെ എന്നും സിപിഎം എതിർത്തിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി പ്രഖ്യാപനം നടത്തി . അന്ന് വെള്ളാപ്പള്ളി അഴിച്ചു വിട്ട യാഗാശ്വത്തെ സിപിഎം പിടിച്ചു കെട്ടിയിട്ടുണ്ട്.“ – എന്നും ജയരാജന് പറഞ്ഞു.

