കോട്ടയം ; ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതിനാലാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത് എന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ . മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയില്‍ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരന്‍ നായരുടെ പ്രസ്താവന.
‘അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍എസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു.ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ട സ്വര്‍ണ കവര്‍ച്ച കേസില്‍ രാഷ്ട്രീയ താല്പര്യങ്ങള് വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങള്‍ ശരിയല്ല.അന്വേഷണത്തിൽ പാളിച്ച സംഭവിച്ചാൽ എൻഎസ്എസ് ഇടപെടും.തെരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസിന് രാഷ്ട്രീയമില്ല. സമുദായ അംഗങ്ങള്‍ക്ക് ഏത് നിലപാടും സ്വീകരിക്കാമെന്നും ‘ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിൽ എൻ എസ് എസ് പങ്കെടുത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സുകുമാരൻ നായർക്കെതിരെ സമുദായാംഗങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു.

