പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി തടവും പിഴയും വിധിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് 1,000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു. 2022 ജൂൺ 24 നാണ് കേസുമായി ബന്ധപ്പെട്ട സംഭവം
കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ചന്ദ്രനഗറിലെ ചെമ്പലോട് പാലത്തിന് സമീപം ദേശീയ പാത ഉപരോധിച്ചിരുന്നു.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി സരിൻ ഇതേ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി സരിനും 500 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചിരുന്നു.

