തിരുവനന്തപുരം ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതിയ പ്രസിഡന്റിനെ തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങൾ നൽകിയ പേരുകൾ അല്ല പരിഗണിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
‘ തുടർ സർക്കാർ വരും എന്നുള്ളതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭക്ഷ്യകൂപ്പൺ കോൺഗ്രസ് നേതാവ് തട്ടിയെടുത്ത സംഭവത്തിൽ ഒരു വാർത്തയും വലതുപക്ഷ മാധ്യമങ്ങളും നൽകുന്നില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിനെയും മാധ്യമങ്ങളും സ്വാധീനിക്കുന്നില്ല.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിചിത്രമായ പ്രചാരണമാണ് മാധ്യമങ്ങൾ നടത്തുന്നത്. പ്രതിപക്ഷം നേട്ടത്തെ ഇകഴ്ത്തി കാണിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണ് നിറവേറ്റിയത്.
ബിജെപി പറഞ്ഞത് നേട്ടത്തിന് പിന്നിൽ മോദിയെന്നാണ്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമെന്നാണ് ചിലരുടെ പ്രചാരണം. സാമ്പത്തികമായി ഈ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

