ശബരിമല: ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിലെ ആദ്യ 15 ദിവസങ്ങളിലെ വരുമാനം 92 കോടി. നവംബർ 16 മുതൽ 30 വരെയുള്ള കണക്കാണിത്. കഴിഞ്ഞ സീസണിൽ ഇതേ കാലയളവിൽ ഇത് 69 കോടി രൂപയായിരുന്നു. അരവണ വിൽപ്പനയിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്, 47 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇത് 32 കോടി രൂപയായിരുന്നു.
അപ്പം വിൽപ്പനയിൽ നിന്ന് 3.5 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം തുക ഏതാണ്ട് തുല്യമായിരുന്നു. കാണിക്കയായി 26 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 22 കോടി രൂപയായിരുന്നു. നവംബർ 30 വരെ ഏകദേശം 13 ലക്ഷം തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തി.
അതേസമയം നാളെ മുതൽ അന്നദാനത്തിന് കേരളസദ്യ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുകയാണ്. മാലിന്യസംസ്ക്കരണം അടക്കം വെല്ലുവിളിയുമാണ്.ഇത് പഠിക്കുന്നതിന് ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു.കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആകും അന്തിമ തീരുമാനം.

