ചാലക്കുടി: വാൽപ്പാറയ്ക്ക് സമീപം പുള്ളിപ്പുലി കൊലപ്പെടുത്തിയ നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് 300 മീറ്റർ അകലെയുള്ള ഒരു വനത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 6:30 ഓടെയാണ് ജാർഖണ്ഡ് സ്വദേശികളായ മനോജ് കുന്തയുടെയും റുസിനിയുടെയും മകൾ റോഷ്നിയെ പുലി പിടിച്ചത് . പച്ചമല എസ്റ്റേറ്റിൽ തൊഴിലാളികളാണ് മനോജ് കുന്തയും റുസിനിയും . ടീ എസ്റ്റേറ്റ് ക്വാർട്ടേഴ്സിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുകയായിരുന്നു.
അമ്മയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കാണാതായ സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകളുണ്ടെന്ന് വാല്‍പ്പാറ റേഞ്ച് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് വനം ഉദ്യോഗസ്ഥരും തൊഴിലാളികളും രാത്രി മുഴുവൻ പരിസരത്ത് പരിശോധന നടത്തിയിരുന്നു.

