കൊച്ചി : സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ് . കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേയ്ക്കുള്ള കെ.എസ്.യു. മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ്.
പൊലീസും, പ്രവർത്തകരും തമ്മിൽ ഇന്നലെ മാർച്ചിനിടെ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് വിദ്യാഭ്യാസ ബന്ദ് എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പിൻ വലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടെയും വി സി നിയമനം നിയമവിധേയമായി പൂർത്തിയാക്കുക, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Discussion about this post

