കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും, രണ്ട് പെണ്മക്കളും ട്രെയിൻ തട്ടി മരിച്ച നിലയിൽ . ഏറ്റുമാനൂർ പറോളിക്കൽ ഭാഗം വടക്കര വീട്ടിൽ ഷൈനി കുര്യാക്കോസ് (42 ) ,പെൺമക്കളായ ഇവാന മരിയ നോബി (10), അലീന എലിസബത്ത് നോബി (11) എന്നിവരാണ് മരിച്ചത്.
ഏറ്റുമാനൂർ മനയ്ക്കപ്പാടത്ത് റെയിൽവേ ട്രാക്കിന് സമീപം പുലർച്ചെ 5.15 ഓടെയാണ് സംഭവം. മൃതദേഹങ്ങൾ പാളങ്ങൾക്കരികിലും പുറത്തുമായി ചിതറിക്കിടക്കുകയായിരുന്നു. ഭർത്താവ് നോബിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഷൈനി മക്കൾക്കൊപ്പം ജീവനൊടുക്കിയതെന്നാണ് നിഗമനം .
നോബിയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഷൈനി കുടുംബത്തെ അറിയിച്ചതിനെത്തുടർന്ന്, അടുത്തിടെ ഷൈനിയെ പിതാവ് കുര്യാക്കോസ് പാറോലിക്കലിലെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

