തിരുവനന്തപുരം: കേരളത്തിൽ മെയ് 14 വരെ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . സൗരാഷ്ട്ര മുതൽ കിഴക്കൻ-മധ്യ അറബിക്കടൽ വരെ വടക്കുകിഴക്കൻ അറബിക്കടലിന് കുറുകെ സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണിത് . കൂടാതെ, മെയ് 14 ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് . മൂന്ന് ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് 18 വരെ കേരളത്തിലെ മിക്ക ഭാഗങ്ങളിലും മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

