കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ പദവി വഹിക്കാൻ അരുൺകുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്നാണ് ജസ്റ്റിസ് ഡി.കെ.സിങ് ഉത്തരവിട്ടത്. മുൻ മുഖ്യമന്ത്രിയുടെ മകനായതിനാൽ രാഷ്രീയ സ്വാധീനത്തിൽ ബലത്തിൽ യോഗ്യത മറികടന്ന് നിയമനം നടന്നോ എന്നാണ് പരിശോധിക്കുക.
ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി ഒരു സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
.
യുജിസി മാനദണ്ഡ പ്രകാരം ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ക്ലറിക്കല്‍ പദവിയില്‍ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്കി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയെന്നത് വിചിത്രമായി തോന്നുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
വർഷങ്ങൾക്ക് മുൻപ് ഐഎച്ച് ആർ ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണിനെ നിയമിച്ചതിനെതിനും , സ്ഥാനക്കയറ്റം നൽകിയതിനുമെതിരെ കേസുണ്ടായിരുന്നു. നായനാർ സർക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത് . പക്ഷെ ഈ കേസിൽ അരുണിനെ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു . നിയമനവും , സ്ഥാനക്കയറ്റവും നൽകിയത് യോഗ്യത പാലിച്ചാണെന്നായിരുന്നു അന്ന് വിജിലൻസ് കണ്ടെത്തൽ .ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

