കാസര്‍കോട് : കാസര്‍കോട് അമ്പലത്തറയില്‍ ആസിഡ് കുടിച്ചു മൂന്ന് പേർ ജീവനൊടുക്കിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ് (35) ആണ് മരിച്ചത്. രാകേഷിന്റെ മാതാപിതാക്കളും സഹോദരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകന് രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് ഒരു കുടുംബത്തിലെ നാലുപേരെ ആസിഡ് കുടിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയും രണ്ടുപേര്‍ പരിയാരത്തെ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു.
രാകേഷ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോപിയാണ് പുലർച്ചെ അയൽ വാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചതായി പറയുന്നത് . തുടർന്ന് അയൽക്കാരൻ പൊലീസിൽ അറിയിക്കുകയും ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. എന്നാൽ മൂന്ന് പേരും നിമിഷങ്ങൾക്കുള്ളിൽ മരണപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാകേഷിന്റെ മരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്

