തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച അഭിഭാഷകൻ ബെയ്ലിൻ ദാസിനെ തിരുവനന്തപുരം ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. യുവ അഭിഭാഷകയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ദാസിന്റെ ഓഫീസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് സംഭവം. വനിതാ അഭിഭാഷക ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനിതാ അഭിഭാഷകയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ പ്രമോദ് രംഗത്തെത്തി . “ബെയ്ലിൻ ദാസ് ഉൾപ്പെട്ട ഇത്തരമൊരു സംഭവത്തെക്കുറിച്ച് അസോസിയേഷൻ കേൾക്കുന്നത് ഇതാദ്യമായാണ്, ഞങ്ങൾ ഉടനടി നടപടി സ്വീകരിച്ചു. ജൂനിയർ അഭിഭാഷകയോട് ഞങ്ങൾ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയമുൾപ്പെടെ ഞങ്ങളുടെ അംഗങ്ങൾ അവർക്കൊപ്പമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്ന് ശ്യാമിലി ആരോപിച്ചിരുന്നു

