പാലക്കാട്: മണ്ണാർക്കാട് ആരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോളിൽ ഇരുമ്പ് കഷണം കണ്ടെത്തി. മണ്ണാർക്കാട് മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് സെന്ററിലാണ് സംഭവം . മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകന് വാങ്ങിയ മരുന്നിൽ നിന്നാണ് ഇരുമ്പ് കഷണം കണ്ടെത്തിയത്. ടാബ്ലെറ്റ് പൊട്ടിച്ച് മകന് നൽകുമ്പോഴാണ് ഇരുമ്പ് കഷണം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പറഞ്ഞു.
Discussion about this post

