പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ പത്ത് വയസുകാരിയെ വരിയിൽ നിർത്തിയത് അച്ഛനെന്ന് കണ്ടെത്തി പൊലീസ് . മാട്ടായ സ്വദേശിയാണ് കുട്ടിയുമായി മദ്യം വാങ്ങാൻ എത്തിയത്. മദ്യം വാങ്ങാനെത്തിയപ്പോൾ കുട്ടിയുമായി വരി നിൽക്കുകയായിരുന്നെന്നാണ് ഇയാളുടെ വിശദീകരണം.
പാലക്കാട് പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലായിരുന്നു 10 വയസുകാരിയെ വരിയിൽ നിർത്തിയത് . കുട്ടി ബെവ്കോയിൽ ക്യൂ നിൽക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. കരിമ്പനക്കടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ അച്ഛന് വരിയില്‍ നിന്ന് മാറ്റിയില്ലെന്നും സൂചനയുണ്ട്. ഇന്ന് എട്ട് മണിക്കായിരുന്നു സംഭവം.
Discussion about this post