കൊച്ചി : എത്യോപ്യയിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി.ജിദ്ദയിലേക്കും ദുബായിലേക്കും പോകേണ്ടിയിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർ അറിയിച്ചു.
12000 വർഷമായി നിർജീവം ആയിരുന്ന ഹെയ്ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിയത്. ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾ നാശമില്ല. എന്നാൽ, അഗ്നിപർവതത്തിന്റെ കരിയും പുകയും കിലോമീറ്ററുകൾ ഉയരത്തിലും ദൂരത്തിലും പരക്കുകയാണ്.ണമെന്നാണ് നിർദ്ദേശം. സ്ഥിതി പരിശോധിച്ചുവരുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട രണ്ട് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ആംസ്റ്റഡാമിലേക്കും ആംസ്റ്റഡാമിൽ നിന്ന് ദില്ലിയിലേക്കുമുള്ള രണ്ട് വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയത്.
എത്യോപ്യയിൽ വടക്കൻ മേഖലയിലെ ഹയ്ലി ഗുബ്ബിയിൽ ഞായറാഴ്ചയാണ് അഗ്നിപര്‍വത സ്ഫോടനമുണ്ടായത്. ചാരവും പുകയും ചെങ്കടൽ കടന്ന് യെമനിലേക്കും ഒമാനിലേക്കും ഇതിനോടം എത്തിയിട്ടുണ്ട്.

