കോഴിക്കോട് ; കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയതിന് കോഴിക്കോട് സ്വദേശി സവാദ് വീണ്ടും അറസ്റ്റിലായി . യാത്രക്കാരി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . സവാദിനെ വെള്ളിയാഴ്ച വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂൺ 14 ന് മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് സംഭവം . അതേ ദിവസം തന്നെ യാത്രക്കാരി പരാതി നൽകി. യാത്രയ്ക്കിടെ സവാദ് അനുചിതമായി പെരുമാറിയെന്ന് യുവതി പരാതിയിൽ പറയുന്നു .
2023 ൽ നെടുമ്പാശ്ശേരിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസിൽ സവാദ് അറസ്റ്റിലായിരുന്നു. എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സർവീസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ജൂനിയർ ആർട്ടിസ്റ്റായ യുവതിയോട് സവാദ് മോശമായി പെരുമാറിയത്. യുവതി ബസ് കണ്ടക്ടറെ വിവരം അറിയിച്ചെങ്കിലും സവാദ് ഓടി രക്ഷപ്പെടുകയായിരുന്നു. എങ്കിലും സവാദിനെ ഏറെ ശ്രമപ്പെട്ട് ഇയാളെ പിടികൂടി .
ജാമ്യത്തിൽ പുറത്തിറങ്ങിയ സവാദിന് ഓൾ കേരള പുരുഷ അസോസിയേഷൻ സ്വീകരണം നൽകിയതും വിവാദത്തിനിടയാക്കിയിരുന്നു .

