തിരുവനന്തപുരം: വനിതാ അഭിഭാഷകയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി അഭിഭാഷകൻ ബെയ്ലിൻ ദാസ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ രോഷാകുലനായി.
‘ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി എനിക്ക് ജാമ്യം അനുവദിച്ചു . രണ്ട് മാസത്തേക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്. പരാതിക്കാരന്റെ അഭിഭാഷകനെ കാണരുത് തുടങ്ങിയ നിബന്ധനകൾ കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരു കാര്യത്തെക്കുറിച്ചും ഞാൻ പ്രതികരിക്കില്ല. ഞാൻ നിരപരാധിയാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ അത് കോടതിയിൽ തെളിയിക്കും
ഉന്നത വ്യക്തികൾ ഉൾപ്പെടെ എനിക്കെതിരെ ഗൂഢാലോചന നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. കേസ് കോടതിയിൽ പരിഗണനയിലാണ്. അതിനാൽ, കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. സത്യം അറിയുന്ന എല്ലാവർക്കും മുകളിലാണ് ദൈവം. ബാർ അസോസിയേഷൻ എന്നെ സഹായിക്കുന്നു എന്ന ആരോപണങ്ങൾ നുണയാണ്.”ബെയ്ലിൻ ദാസ് പറഞ്ഞു .
ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ ദിവസങ്ങൾക്ക് മുൻപാണ് അറസ്റ്റ് ചെയ്തത് .

