കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിൽ എസ് എഫ് ഐ ഒ റിപ്പോർട്ടിൽ തുടർനടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കോടതി. രണ്ടു മാസത്തേക്ക് നടപടികൾ നിർത്തിവെക്കാനാണ് നിർദേശം. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റും . സിഎംആര്‍എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും താത്കാലിക ആശ്വാസം പകരുന്നതാണ് കോടതി ഇടപെടൽ.
വിശദമായ വാദങ്ങൾ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് രണ്ടു മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ കോടതി നിർദേശിച്ചത്. എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പിഎംഎൽഎ) പ്രകാരമുള്ള ലംഘനങ്ങളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങൾ. കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് ഇഡി രേഖകൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

