തിരുവനന്തപുരം : കേരളത്തിലുടനീളം ഞായറാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് . 12 ജില്ലകളിൽ നേരത്തെ നൽകിയിരുന്ന യെല്ലോ അലേർട്ട് ഓറഞ്ച് അലേർട്ടാക്കി ഉയർത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുകൾ .
ഇടിമിന്നലോടുകൂടിയ മഴയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതേസമയം, കേരള തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ഞായറാഴ്ച രാത്രി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ രാത്രികാല മഴ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

