ലിമെറിക്ക്: ലിമെറിക്കിലെ ഗ്ലോർണി അന്താരാഷ്ട്ര ചെസ് മത്സരത്തിൽ മലയാളി സഹോദരങ്ങൾക്ക് നേട്ടം. വെക്സ്ഫോർഡിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ബോബി തോമസിന്റെയും സിബി ബോബിയും മക്കളായ എയ്ഡൻ ബോബി, ഏയ്ഞ്ചൽ ബോബി എന്നിവരാണ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഇതേ തുടർന്ന് മത്സരത്തിൽ ഇവർ അംഗമായ അയർലൻഡ് ടീം ജേതാക്കളായി.
കഴിഞ്ഞ ദിവസം ആയിരുന്നു മത്സരങ്ങൾ. അണ്ടർ 12 വിഭാഗത്തിലാണ് എയ്ഡൻ മത്സരിച്ചത്. ആദ്യാവസാനം വരെ എയ്ഡൻ നടത്തിയ മുന്നേറ്റങ്ങൾ അയർലൻഡിന്റെ വിജയത്തിൽ നിർണായകമായി. അണ്ടർ 18 ഗേൾസ് വിഭാഗത്തിലായിരുന്നു ഏയ്ഞ്ചൽ മത്സരിച്ചത്. എയ്ഞ്ചൽ അംഗമായ അയർലൻഡ് ടീമിന് റണ്ണേഴ്സ് അപ്പ് സ്ഥാനവും ലഭിച്ചു. അയർലൻഡിലെ ചെസ് ടൂർണമെന്റുകളിൽ നിരവധി വിജയങ്ങളാണ് മുൻ വർഷങ്ങളിലും ഇരുരും കരസ്ഥമാക്കിയിട്ടുള്ളത്

