വിക്ലോ: അയർലൻഡിലെ ഏറ്റവും വലിയ എയർ ഷോയായ ബ്രേ എയർ ഷോ ഇന്ന്. പരിപാടിയിൽ ആയിരക്കണക്കിന് പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ബ്രേ കടൽത്തീരത്താണ് പരിപാടി.
തുടർച്ചയായ 19ാം വർഷമാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. വ്യോമസേന, സിവിലിയൻ വിമാനങ്ങളുടെ വിസ്മയിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ പരിപാടിയിൽ ഉണ്ടാകും. ഇതിന് പുറമേ വിനോദപരിപാടികളും എയർ ഷോയുടെ ഭാഗമായി ഉണ്ടാകും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
അതേസമയം എയർ ഷോയുടെ പശ്ചാത്തലത്തിൽ വിക്ലോ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ചില റോഡുകൾ അടച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങളിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

