ഡബ്ലിൻ: അയർലൻഡിൽ ഭവനവായ്പയെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. മോർട്ട്ഗേജ് അംഗീകാരങ്ങളിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
ഭവനവായ്പ എടുക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഫസ്റ്റ് ടൈം ബയേഴ്സിന്റെ മോർട്ട്ഗേജുകളുടെ നിരക്കിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ 6.8 ബില്യൺ യൂറോയുടെ മൂല്യമുള്ള 21,000 ലധികം മോർട്ട്ഗേജുകൾ ഉണ്ടായിട്ടുണ്ട്. ഫസ്റ്റ് ടൈം ബയേഴ്സിന്റെ മോർട്ട്ഗേജുകളുടെ മൂല്യം 4.1 ബില്യൺ യൂറോയായി. 12 മാസങ്ങൾക്കിടെ 10.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്
Discussion about this post

