തൃശൂർ: തൃശൂരിൽ തിയേറ്റർ മാനേജരെ ഗുണ്ടകൾ ആക്രമിച്ചു. തൃശൂർ രാഗം തിയേറ്ററിന്റെ മാനേജർ എ.കെ. സുനിലിനെ മൂന്നംഗ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽപ്പിച്ചത് . വെളപ്പായയിലെ വീടിനടുത്താണ് സംഭവം. ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമാണിതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
സുനിലിന്റെ ഡ്രൈവർ അനീഷ് ഗേറ്റ് തുറക്കാൻ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ, കാറിലുണ്ടായിരുന്ന സുനിലിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു . സുനിലിന്റെ കാലിന് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് അനീഷിനെ ആക്രമിച്ചത്. കാറിന്റെ ജനൽച്ചില്ലുകൾ അക്രമികൾ തകർത്തു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
Discussion about this post

