കോഴിക്കോട്: ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം . പാളയത്തെ ഷോറൂമിലാണ് അഗ്നിബാധ . പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം തീ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് അതിവേഗം പടരുകയാണ് . മൂന്നാമത്തെയും നാലാമത്തെയും നിലകളെ തീ വിഴുങ്ങിയ നിലയിലാണ് . പ്രദേശം പുക നിറഞ്ഞ അവസ്ഥയിലാണ്.
ഫയർ ഫോഴ്സും, നാട്ടുകാരും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട് . വൈകുന്നേരം 6 മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു. സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
അപകടമുണ്ടായ ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടമാണ് അന്നുണ്ടായത്.കരിപ്പൂർ വിമാനത്താവളത്തിൽനിന്നും തീ അണയ്ക്കാനുള്ള അത്യാധുനിക ഫയർ എന്‍ജിനുകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

