പാലക്കാട്: കുന്നത്തൂർമേട്ടിൽ ഞായറാഴ്ച രാവിലെ നടന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞ് ഓടിയത് ഭീതി പടർത്തി . രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മെരുക്കിയത് .
ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആയാണ്ന രാവിലെ 10.30 ഓടെ റോഡരികിലെ സ്വകാര്യ വസതിയുടെ കോമ്പൗണ്ടിലേക്ക് വഴിതെറ്റി ഓടി കയറിയത് . ആനയെ ശാന്തനാക്കി തിരികെ ഇറക്കാൻ ആനപ്പാപ്പാൻ ശ്രമിച്ചെങ്കിലും ആദ്യം ഇത് ഫലം കണ്ടില്ല. ഇതിനിടെ ആനപ്പുറത്തിരുന്ന മൂന്ന് പേരെ സുരക്ഷിതമായി താഴെയിറക്കി.
ഒമ്പത് ആനകൾ ഘോഷയാത്രയിൽ പങ്കെടുത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Discussion about this post

