ബെംഗളൂരു ; മകൻ വൃദ്ധസദനത്തിൽ ആക്കിയതിൽ മനം നൊന്ത് വൃദ്ധദമ്പതികൾ ജീവനൊടുക്കി. ബെംഗളൂരുവിലെ ജെ.പി. നഗറിലാണ് സംഭവം . കൃഷ്ണമൂർത്തി (81 ), ഭാര്യ രാധ (74 ) എന്നിവരാണ് വൃദ്ധസദനത്തിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ചത് .
മരുമകളുടെ പാചകം ഇഷ്ടപ്പെടാത്തതിനാലും പൊരുത്തക്കേടുകൾ ഉള്ളതിനാലും അച്ഛനും അമ്മയും മകനോട് മറ്റൊരു വീട്ടിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മകൻ 2021 ൽ അച്ഛനെയും അമ്മയെയും ബൈതരയണപൂരിലെ വൃദ്ധസദനത്തിലേക്ക് മാറ്റി. 2023 ൽ അച്ഛനെയും അമ്മയെയും വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ വൃദ്ധദമ്പതികൾക്ക് വീട്ടിൽ ഒത്തുപോകാൻ കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ മാസം, മകൻ അച്ഛനെയും അമ്മയെയും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിലേക്ക് മാറ്റി.
അതിനു പിന്നാലെ ഇരുവരും മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . . സംഭവവുമായി ബന്ധപ്പെട്ട് തലഘട്ടപൂർ പോലീസ് സ്റ്റേഷൻ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

