തിരുവനന്തപുരം ; പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ ഡി വൈ എഫ് ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് അടക്കം നാലു പേർ അറസ്റ്റിൽ. അക്രമം നടത്തിയവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വധശ്രമത്തിനാണ് തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് . മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നത് . ഉദ്യോഗസ്ഥരെ ആക്രമിച്ച പാർട്ടി പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലുണ്ട് എന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെ എത്തിയിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി.മുൻ മന്ത്രി ശിവൻ കുട്ടി അടക്കമുള്ളവർ എത്തി പൊലീസുമായി ചർച്ച നടത്തി.
പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയായതിനു പിന്നാലെയാണ് സംഘർഷമുണ്ടായത് . ഇഡി ഉദ്യോഗസ്ഥരുടേ വാഹനങ്ങൾക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലുകളും, കുപ്പികളും വലിച്ചെറിഞ്ഞു. മൂന്ന് വാഹനങ്ങൾ തകർത്തു. മറ്റ് വാഹങ്ങളുടെ ചില്ലുകളും തകർത്തു. ഒരു കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റു.
വീടിനു മുന്നിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ ഹെൽമറ്റുകൾ പിടിച്ചു വാങ്ങിയ സിപിഎം പ്രവത്തകർ അവ വീട്ടുമുറ്റത്തുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെ വലിച്ചെറിഞ്ഞു. . ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിലും, വാഹങ്ങൾ തകർത്തതിലും ഇഡി തമ്പാനൂർ പൊലീസിൽ പരാതി നൽകി.
അതേസമയം ‘ സ്വന്തം പാർട്ടിക്കാരല്ലാത്തവർക്ക് നേരെ ഇഡിയുടെ പരിശോധന നടക്കട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
‘ റെയ്ഡ് നടത്തി തളർത്താമെന്ന് കരുത്തരുത് . എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണിന്ന് കണ്ടത് . ഏറെ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അത് പിന്നീട് പറയാം ‘ എന്നും പിണറായി പറഞ്ഞു

