പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പുതുനഗരം ബ്രാഞ്ച് സെക്രട്ടറി എൻ ഷാജി (35) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊടുവായൂരിൽ സ്പോർട്സ് ഉപകരണ കട നടത്തുകയാണ് ഷാജി.
പത്താം ക്ലാസുകാരൻ ജേഴ്സി വാങ്ങാൻ എത്തിയപ്പോൾ ഷാജി തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു. കുട്ടിയോട് സ്വകാര്യ ഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ട ശേഷം അനുചിതമായി സ്പർശിക്കുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പുതുനഗരം പോലീസ് ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post

