തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ലിറ്ററിന് 525 രൂപയാണ് ഇന്നത്തെ വില. ഓണക്കാലം അടുത്തതോടെ, വില വർദ്ധനവിൽ വലിയ ആശങ്കയിലാണ് ജനങ്ങൾ.
അതേസമയം, വിലക്കയറ്റത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തും. സപ്ലൈക്കോ വഴി ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ന്യായ വിലക്ക് ലഭ്യമാക്കും. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

