തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . വർക്കല ശിവഗിരിയിൽ 93-ാമത് തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെ മുടവൻമുകളിലെ മോഹൻലാലിന്റെ വസതിയിലെത്തിയത്.
എ. എ. റഹീം എംപി, സിപിഐ നേതാവ് പന്നിയൻ രവീന്ദ്രൻ, മുൻ മന്ത്രി ആന്റണി രാജു തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിൽ ഉണ്ടായിരുന്നു. സംവിധായകരായ മേജർ രവി, പ്രിയദർശൻ, ബി. ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സിനിമാതാരങ്ങളായ സോന നായർ, ജോജു ജോർജ്, ഗായകൻ എം.ജി. ശ്രീകുമാർ തുടങ്ങിയവരും ആദരവ് അർപ്പിക്കാൻ എത്തി.വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ദീർഘനാളായി ചികിത്സയിലായിരുന്ന ശാന്തകുമാരിചൊവ്വാഴ്ച ഉച്ചയ്ക്ക് 1.35 ന് എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ വച്ചാണ് അന്തരിച്ചത്.

