ഡബ്ലിൻ: റോഡുകളിൽ പോലീസിന്റെ നിർദ്ദേശം പാലിക്കാതെ ഐറിഷ് ജനത. ക്രിസ്തുമസ് ദിനത്തിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച 149 പേർ അറസ്റ്റിലായി. 4,600 പേരാണ് വേഗപരിധി ലംഘിച്ചത്.
ഡിസംബർ 1 മുതൽ തുടരുന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ക്രിസ്തുമസ് ദിനത്തിലും പോലീസ് റോഡുകളിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരാഴ്ച മാരകമായ 8 കൂട്ടിയിടികൾ ഐറിഷ് റോഡുകളിൽ ഉണ്ടായി. 2100 ചെക്പോയിന്റുകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു ഗാർഡ പരിശോധന നടത്തിയത്.
Discussion about this post

