തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ പരാജയം നിസ്സാരമല്ലെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ . പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വലിയ തിരിച്ചടി നേരിട്ടുവെന്നും ‘ചിന്ത’ വാരികയിൽ എഴുതിയ ‘തിരിച്ചുവരവ് അനിവാര്യം’ എന്ന ലേഖനത്തിൽ ശൈലജ പറയുന്നു.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെയും തോൽവി പഠിക്കണം. ഉറച്ചുനിന്നവർ പോലും ഇടതുമുന്നണി വിട്ടു. പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടും അവ പരിഹരിക്കാൻ ഒരു ശ്രമവും നടത്തിയില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലിയിൽ മാറ്റം അനിവാര്യമാണ്. ഭാഷാ ശൈലി, പെരുമാറ്റം, ജീവിതശൈലി എന്നിവ പരിശോധിക്കണം
എൽഡിഎഫ് 99 സീറ്റുകളിൽ നിന്ന് 35 ആയി ചുരുങ്ങി. പല ഘടകകക്ഷികൾക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. അവർക്ക് പഴയ പദവി വീണ്ടെടുക്കാൻ കഴിയണം. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗുരുതരമായ കാര്യമാണ്. തിരഞ്ഞെടുപ്പിലെ തിരിച്ചടി ആശങ്കാജനകമായ മാറ്റമാണ്. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂർ മണ്ഡലത്തിലേക്ക് മാറ്റിയത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിലും പേരാവൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ നിർബന്ധിതയായെന്നും താൻ വിജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും ശൈലജ വിമർശിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് മത്സരിച്ചപ്പോൾ കെ കെ ശൈലജ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ പേരാവൂരിൽ നിന്ന് മത്സരിച്ചപ്പോൾ വോട്ട് ശതമാനത്തിൽ വലിയ ഇടിവുണ്ടായി.

