തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഫോൺ എന്ന പേരിൽ നടപ്പാക്കുന്ന കെ ഫോൺ പദ്ധതിയ്ക്ക് ബജറ്റിൽ 112 . 4 കോടി വകയിരുത്തി . കട്ടപ്പന മുതൽ തേനി വരെ തുരങ്ക പാതയുടെ സാധ്യതാ പഠനത്തിന് 10 കോടി. തിരുവനന്തപുരം – കാസർകോട് വേഗ റെയിൽ പദ്ധതി നാലു ഘട്ടങ്ങളിലായി പ്രാരംഭ പ്രവർത്തനത്തിന് 100 കോടി അനുവദിച്ചു.
വയനാട് ടൗൺ ഷിപ്പ് പദ്ധതിയിലെ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തോടെ കൈമാറും. എസ് ഐ ആറിലെ ആശങ്ക പരിഹരിക്കാൻ കേരളത്തിൽ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡുകൾ , സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി.
റോഡ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യത്തെ അഞ്ച് ദിനം സൗജന്യ ചികിത്സ പ്രഖ്യാപിച്ചു. ലൈഫ് സേവർ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചത് . സർക്കാർ ആശുപത്രികളിലും, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും പദ്ധതി നടപ്പാക്കും

