തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം ലഭിച്ചു. ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ 23 നാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിന് നേരത്തെ ആരോഗ്യ പ്രശ്നങ്ങളിൽ ജാമ്യം ലഭിച്ചിരുന്നു.
പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രശാന്തിനെ ഒരാഴ്ച മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തിനെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്ത് വീണ്ടും പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.
കഴിഞ്ഞ വർഷം പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശുന്നതിനായി ആഭരണങ്ങൾ അയയ്ക്കാൻ തീരുമാനിച്ചത് 2019 ലെ ശബരിമല സ്വർണ്ണ മോഷണം മറച്ചുവെക്കാനാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു . ക്രിമിനൽ വിശ്വാസ വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കുള്ള തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

