ഡബ്ലിൻ: ഐറിഷ് മോട്ടോർവേകളിലൂടെയുള്ള ഡ്രൈവിംഗ് സുരക്ഷിതമാക്കാൻ സർക്കാർ. ഡ്രൈവിംഗ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിംഗ് പരിശീലനവും ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും. റോഡ് സുരക്ഷാ മന്ത്രി സീൻ കാനിയാണ് ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ മോട്ടോർവേ അനുഭവം നൽകാൻ കഴിയാത്ത മേഖലകളിൽ സിമുലേറ്റർ ഉപയോഗിക്കുന്നതും പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലേണർ ഡ്രൈവർമാർക്ക് ഡ്യുവൽ ക്യാരേജ്വേയിലും മോട്ടോർവേയിലും സുരക്ഷിതമായി എങ്ങനെ വണ്ടിയോടിക്കാമെന്നതിനെക്കുറിച്ച് ലേണർ ഡ്രൈവർമാർക്ക് പരിശീലനം നൽകേണ്ടതായുണ്ടെന്ന് കാനി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിന്റെ നിലവിലെ സംവിധാനത്തിൽ മോട്ടോർവേകളിലെ പരിശീലനം ഉൾപ്പെടുന്നില്ല. എന്നാൽ ഇതും ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

