കൊല്ലം: സ്ത്രീയെ തന്റെ ചേംബറിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കൊല്ലം ചവറ കുടുംബ കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെ സസ്പെൻഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. വിവാഹമോചന കേസിനായി കോടതിയിലെത്തിയ യുവതിയാണ് പരാതി നൽകിയത് .
ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു, ഹൈക്കോടതി രജിസ്ട്രാർ അന്വേഷണം നടത്തി. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത് . നേരത്തെ, ചേംബറിൽ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികളെ തുടർന്ന്, ഉദയകുമാറിനെ ഓഗസ്റ്റ് 20 ന് കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലേക്ക് (എംഎസിടി) മാറ്റി. സംഭവത്തിന് ശേഷം, അഭിഭാഷകർ പോലും ജഡ്ജിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

