കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് അവരെ അറസ്റ്റ് ചെയ്തത്. ശേഷം ജാമ്യത്തിൽ വിട്ടു
അതേസമയം, ബാലചന്ദ്ര മേനോനെതിരെ മിനു മുനീർ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി, പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് അയച്ചു. ബാലചന്ദ്ര മേനോനെതിരായ ആരോപണങ്ങൾക്ക് തെളിവുകളില്ലെന്ന് വ്യക്തമാക്കി പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു അവരുടെ പരാതി.
Discussion about this post

