തിരുവനന്തപുരം: നടനും, ബിജെപി നേതാവുമായ കൃഷ്ണകുമാറിനും , കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പൊലീസ് . കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസെടുത്തത് .
ക്യൂ ആർ കോഡിൽ തട്ടിപ്പ് നടത്തി ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച് കൃഷ്ണകുമാർ നേരത്തെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്. പരാതി വ്യാജമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പണം തട്ടിയെടുത്തവർ പിന്നീട് കുറ്റം സമ്മതിച്ചതായും 69 ലക്ഷം രൂപയിൽ നിന്ന് എട്ട് ലക്ഷം രൂപ തിരികെ നൽകിയതായും അദ്ദേഹം പറഞ്ഞിരുന്നു.
കേസ് കൊടുക്കരുതെന്നും ബാക്കി പണം തിരികെ നല്‍കാമെന്നും ജീവനക്കാരികളും ബന്ധുക്കളും അറിയിച്ചു. പിന്നീട് അവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ കൃഷ്ണകുമാറും മകളും പരാതി നല്കി. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാരികളും പരാതി നല്‍കിയത്.

