കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ 52 വയസ്സുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രൻ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . വനം വകുപ്പ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയായിരുന്നു ഇയാൾ.
കഴിഞ്ഞ മൂന്ന് ദിവസമായി ചന്ദ്രനെ കാണാനില്ലായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം . പാത്തിപ്പാറയിലെ വെള്ളൈക്കാക്കുടിയിലെ കോമ്പൗണ്ടിനോട് ചേർന്നുള്ള അരുവിയിലാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്ത് ലൈസൻസില്ലാത്ത തോക്കും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതൽ പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തും.
Discussion about this post

