കൊച്ചി : വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിയമം അടിയന്തിരമായി പിന്‍വലിക്കണമെന്ന് എ എ റഹീം എംപി . ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് നിയമം എന്നും റഹീം പറഞ്ഞു. കന്യാസ്ത്രീകളുടെ ജയിൽമോചനത്തെ വളരെ പോസിറ്റീവായും സന്തോഷത്തോടെയും ആണ് തങ്ങൾ സ്വീകരിച്ചതെന്നും റഹീം പറഞ്ഞു.
സംഘപരിവാറിനെ ഒറ്റപ്പെടുത്തണം . ഇവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയുണ്ട്. ചില ബിഷപ്പുമാർ മോദിയ്ക്കും , അമിത് ഷായ്ക്കും നന്ദി പറഞ്ഞത് ദൗർഭാഗ്യകരമാണ് . അവരും ഭാവിയിൽ നിലപാട് തിരുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് . നാല് കേക്ക് കൊടുത്ത് ഇവരെ കൂടെ നിർത്താമെന്ന് വിചാരിക്കരുത് . അതുകൊണ്ട് ഈ ഒറ്റപ്പെട്ട ശബ്ദങ്ങൾ മാറും. കേന്ദ്രമന്ത്രി സുരേഷ്ഗോപി ജീവിക്കുന്നത് സിനിമയിലാണ് . സിനിമ ജീവിതമല്ല . അദ്ദേഹത്തിന്റെ താരപ്രഭ കണ്ട് വോട്ട് ചെയ്തവർ അത് താമസിക്കാതെ തിരുത്തും‘ എ എ റഹീം പറഞ്ഞു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് കഴിഞ്ഞ ദിവസമാണ് ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത് . 50,000 രൂപയുടെ രണ്ട് ആൾജാമ്യം നൽകുന്നതിനൊപ്പം 50,000 രൂപയുടെ ബോണ്ടും പാസ്പോർട്ട് കെട്ടിവയ്ക്കണമെന്നുമുള്ള ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്.

