തൃശൂർ: 2010-ൽ കുമ്പളങ്ങാട് സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർക്ക് തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, രവി, സജീഷ്, സുനീഷ്, സനീഷ് എന്നീ ഒമ്പത് പേരെയാണ് കേസിൽ പ്രതികളാക്കിയത്. ആറാം പ്രതിയായ രവി വിചാരണയ്ക്കിടെ മരിച്ചു.2010 മെയ് 16-ന് തൃശൂർ വടക്കാഞ്ചേരിക്കടുത്തുള്ള കുമ്പളങ്ങാട് ലൈബ്രറിക്ക് മുന്നിൽ വെച്ചാണ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത് . രാഷ്ട്രീയ പ്രേരിതമായിരുന്നു ആക്രമണമെന്നാണ് പൊലീസ് നിഗമനം. . ആ സമയത്ത് ബിജുവിനോടൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും പരിക്കേറ്റു, സുഹൃത്ത് പിന്നീട് കേസിലെ ഒന്നാം സാക്ഷിയായി.
ആകെ 30 സാക്ഷികളുണ്ടായിരുന്നു. കുറ്റപത്രം സമർപ്പിച്ച അന്നത്തെ വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ സിനോജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

