ബെംഗളൂരു: ഊട്ടിയിലേക്ക് മലയാളി വിനോദസഞ്ചാരികളുമായി പോയ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കർണാടകയിലെ ഗുണ്ടൽപേട്ടിനടുത്താണ് സംഭവം .
കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി ഇടിക്കുകയായിരുന്നു. കണ്ണൂരിൽ നിന്നുള്ള ഏഴംഗ സംഘമാണ് ഊട്ടിയിലേക്ക് വിനോദയാത്ര പോയത്.
കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുട്ടിയെ മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

