ആലപ്പുഴ: പുന്നപ്രയില്‍ നാടിനെ നടുക്കി ക്രൂരപീഡനം.പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് നാല് വര്‍ഷത്തോളം പീഡിപ്പിച്ചു.സംഭവത്തില്‍ പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി സുഹൃത്തിനോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് അതിക്രൂര പീഡനം പുറത്തറിഞ്ഞത്.പതിനാല് വയസുകാരിയെ എട്ടാം വയസില്‍ അമ്മയുടെ സഹോദരന് പീഡിപ്പിച്ചിരുന്നു. പൊലീസ് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ജീവനൊടുക്കി. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.
2022 ല്‍ കുട്ടിയെ പിതാവിന് കൈമാറിയപ്പോള്‍ അയാള്‍ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ് . ഇവിടെ വച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്.ഇതിനൊപ്പം പിതാവിന്റെ സഹോദരീ ഭര്‍ത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡിപ്പിച്ചത്.പെണ്‍കുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പൊലീസിലേക്ക് സംഭവമെത്തിയത്.കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പിതാവ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്.പിതാവിന്റെ രണ്ടാം ഭാര്യയിലുളളതാണ് കുട്ടി. പെണ്‍കുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണത്തിലേക്ക് മാറ്റി.

