തിരുവനന്തപുരം : ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ കഴക്കൂട്ടത്ത് എൻ ഡി എ യുടെ വി മുരളീധരന് വിജയം . ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി മുരളീധരന്റെ പാർട്ടിയ്ക്ക് വേണ്ടിയുള്ള അക്ഷീണ പ്രയ്തനം തന്നെയാണ് ഈ വിജയത്തിൽ കലാശിച്ചത് .167 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ വിജയിച്ചത് .
ശബരിമല സ്വർണ്ണമോഷണക്കേസിൽ കടകമ്പള്ളിയുടെ പേര് ഉയർന്നിട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയതാണ് പാർട്ടിയ്ക്ക് തിരിച്ചടിയായത് . സ്വർണ്ണക്കൊള്ളയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് പലപ്പോഴും ധാർഷ്ട്യത്തോടെയാണ് കടകമ്പള്ളി മറുപടി നൽകിയതും. 2016ല് കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്.
കഴക്കൂട്ടം , ചാത്തന്നൂർ , നേമം എന്നിങ്ങനെ സംസ്ഥാനത്ത് ആകെ മൂന്ന് മണ്ഡലങ്ങളാണ് എൻ ഡി എയ്ക്ക് ലഭിച്ചിരിക്കുന്നത് . ഇതോടെ കേരള രാഷ്ട്രീയത്തിലെ ഹിറ്റ് മേക്കറായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറായി മാറിക്കഴിഞ്ഞു. തെക്കൻ കേരളം എൻ ഡി എയ്ക്കൊപ്പമെന്ന സൂചനയാണിപ്പോൾ പുറത്ത് വരുന്നതും .

