ദുബായ്: ഇറാനെതിരായ സൈനിക നടപടിക്കായി തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം . ഇറാനെ ആക്രമിക്കാൻ ഗൾഫ് മേഖലയിൽ യുഎസ് സൈനിക വിന്യാസം വർദ്ധിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎഇ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സൈനിക നടപടിക്കായി തങ്ങളുടെ വ്യോമാതിർത്തി, കര, ജലപാതകൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ സംഘർഷങ്ങൾക്കിടയിലും ഇറാനെതിരായ ആക്രമണത്തിന് എമിറേറ്റ്സ് ഒരു ലോജിസ്റ്റിക്കൽ പിന്തുണയും നൽകില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള യുഎഇയുടെ സമീപനം വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ ഒരു ആഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് യുഎഇയും സമാനമായ നിലപാട് സ്വീകരിച്ചത്.

