കാബൂൾ ; അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ച് താലിബാൻ സർക്കാർ . ചെസ് നിരോധിച്ചതിനു പുറമേ, അഫ്ഗാനിസ്ഥാൻ നാഷണൽ ചെസ് ഫെഡറേഷനും (ANCF) താൽക്കാലികമായി വിലക്കേർപ്പെടുത്തി. ചൂതാട്ടസ്വാഭാവമുണ്ടെന്ന് കാട്ടിയാണ് ചെസ് നിരോധിച്ചത്.
‘ ശരിയയിൽ ചെസ്സ് ചൂതാട്ടത്തിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നു, കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സദ്ഗുണ വ്യാപനത്തിനും ദുർഗുണ നിരോധന നിയമത്തിനും അനുസൃതമായി ഇത് നിരോധിച്ചിരിക്കുന്നു,” സ്പോർട്സ് ഡയറക്ടറേറ്റ് വക്താവ് അടൽ മഷ്വാനി പറഞ്ഞു. മതപരമായ ആശങ്കകളാണ് തീരുമാനത്തിന്റെ കാതൽ എന്നും അടൽ മഷ്വാനി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതു വരെ അഫ്ഗാനി ചെസ് കളിക്കുന്നതിന് വിലക്കുണ്ട് . അഫ്ഗാനിൽ താലിബാൽ അധികാരത്തിൽ ഏറിയതിനു പിന്നാലെ പല കായിക ഇനങ്ങളും വിലക്കിയിരുന്നു.സ്പോർട്സിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വലിയ വിലക്കുണ്ട്. കഴിഞ്ഞ വർഷം താലിബാൻ പ്രൊഫഷണൽ മിക്സഡ് ആയോധന കലകൾ നിരോധിച്ചു. ശരിയത്ത് നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാട്ടിയാണ് വിലക്ക്.

